എം.ജെ.എസ്.എസ്.എ. ഉത്തരമേഖലാ ഒഫീഷ്യല്‍ സെമിനാര്‍ നടത്തി

ഫാ. ഡോ. ജേക്കബ് മിഖായേല്‍, ജനറല്‍ സെക്രട്ടറി എം.ജെ. മര്‍ക്കോസ്, സെക്രട്ടറി ബേബി വര്‍ഗ്ഗീസ്, പരീക്ഷ കണ്ട്രോളര് പി.വി.ജേക്കബ്, ആത്മദീപം എഡിറ്റര്‍ എല്‍ദോ ഐസക്, ഡയറക്ടര്‍മാരായ ടി.വി.സജീഷ്, കെ.ടി.ബെന്നി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ അനില്‍ കീച്ചേരി, എം.വൈ.ജോര്‍ജ്ജ്, ഭദ്രാസന സെക്രട്ടറി പി.എഫ്.തങ്കച്ചന് പ്രസംഗിച്ചു. മലബാര്‍ കോഴിക്കോട് മംഗലാപുരം ഭദ്രാസനങ്ങളില്‍ നിന്നായി 100ഓളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജെയിംസ് വന്മേലില്, ഭദ്രാസന ഹെഡ്മാസ്റ്റര് പ്രതിനിധി എന്‍.പി.കുര്യന്, ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍മാരായ ബേബി ഇലവുംകുടി, പി.പി.ഏലിയാസ്, ബേബി അതിരംപുഴ, കെ.ജെ.ബിജു, ജോണ്‍ ബേബി, ബിനോജ് വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്കി. സെമിനാറില്‍വെച്ച് എം.ജെ.എസ്.എസ്.എയുടെ ചാരിറ്റിയില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിപ്രായം ആവണമെന്നില്ല, മറിച്ച് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്ന വിവിധ വ്യക്തികളുടെ സ്വന്തം നിലയിലുള്ള അഭിപ്രായങ്ങള്‍ മാത്രം!